ഹെലികോപ്ടര്‍ അപകടം; 14 പേരില്‍ ബാക്കിയുള്ളത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം, മരണവക്കില്‍ നിന്ന് കരകയറിയ വരുണിന് ഇത് രണ്ടാം ജന്മം

Varun Singh | Bignewslive

ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തടക്കം മരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയത് ഒരാള്‍ക്ക് മാത്രം. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ് മാത്രമാണ് മരണവക്കില്‍ നിന്നും കരകയറിയത്. നിലവില്‍ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫാണ് വരുണ്‍.

നീലഗിരിയില്‍ ഹെലികോപ്റ്റര്‍ അപകടം; സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13പേര്‍ കൊല്ലപ്പെട്ടു, രക്ഷപ്പെട്ടത് ഒരാള്‍ മാത്രം

2020-ലുണ്ടായ ഒരു അടിയന്തര സാഹചര്യത്തില്‍, തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചയാളാണ് വരുണ്‍ സിങ്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി കോയമ്പത്തൂരില്‍നിന്ന് ഡോക്ടര്‍മാരുടെ സംഘം വെല്ലിങ്ടണ്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടമുണ്ടായത്.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണു

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇതില്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടത്.

Exit mobile version