ന്യൂഡല്‍ഹി: അയോധ്യ കേസിലെ വാദം ജനുവരി നാലിന് സുപ്രീംകോടതി കേള്‍ക്കും. സമയബന്ധിതമായി വാദം കേള്‍ക്കണമെന്ന പൊതുതാല്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അടുത്തമാസം നാലിന് വാദം കേള്‍ക്കുന്നത്.
എന്നാല്‍ അയോധ്യ തര്‍ക്ക ഭൂമിയില്‍ നമസ്കാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ലക്നൗ ഹൈക്കോടതി തള്ളിയിരുന്നു. കൂടാതെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ഹര്‍ജികള്‍ നല്‍കുന്നതെന്ന് കോടതി വിമര്‍ശിക്കുകയും, ഹര്‍ജിക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
Discussion about this post