ന്യൂഡല്‍ഹി : രാജ്യത്ത് ഫെബ്രുവരി 23,24 തീയതികളില്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അടക്കമുള്ളവ ഉന്നയിച്ചാണ് പണിമുടക്ക്.
പണിമുടക്കിന് തൊഴിലാളിസംഘടനകള്‍ കഴിഞ്ഞ മാസം തന്നെ തീരുമാനമെടുത്തിരുന്നെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല. ഫെബ്രുവരിയില്‍ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് 23,24 തീയതികളിലായി രണ്ട് ദിവസത്തെ പൊതുപണിമുടക്ക് രാജ്യത്താകമാനം നടത്താനാണ് ട്രേഡ് യൂണിയന് സംഘടനകളുടെ തീരുമാനം.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായെങ്കിലും പൊതുമേഖലാ സ്ഥാനങ്ങളുടെ വില്പന, വ്യവസായ മേഖലകളിലെ പ്രശ്നങ്ങള്‍, കര്‍ഷക തൊഴിലാളി വിരുദ്ധത, കോര്‍പ്പറേറ്റ് അനുകൂല നിലപാടുകള്‍, ജനവിരുദ്ധ നിലപാടുകള്‍ തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയാണ് തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Discussion about this post