പശുവിനെ വിവാഹം ചെയ്ത സ്ത്രീയാണ് ഇന്ന് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കംബോഡിയയിലെ വടക്കുകിഴക്കന്‍ ക്രാറ്റി പ്രവിശ്യയില്‍ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ് ആണ് പശുവിനെ വിവാഹം ചെയ്തത്. കാരണമാണ് ഏവരെയും അമ്പരപ്പിക്കുന്നത്. തന്റെ മരിച്ചുപോയ ഭര്‍ത്താവിന്റെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ടാണ് ഇവര്‍ പശുവിനെ വിവാഹം ചെയ്തത്.
തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയില്‍ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനാലാണ് പശുവിനെ വിവാഹം ചെയ്തത് എന്ന് അവര്‍ പറയുന്നു. ഇവരുടെ വീഡിയോ ഇതിനോടകം തന്നെ സൈബറിടത്ത് നിറഞ്ഞു കഴിഞ്ഞു. ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തിട്ടുണ്ട്. വിവാഹ ചടങ്ങ് വീഡിയോയില്‍ കാണിച്ചിട്ടില്ല. ‘പശുക്കുട്ടി എന്റെ ഭര്‍ത്താവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അവന് എന്ത് ചെയ്താലും … എന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ചെയ്ത അതേ രീതിയിലാണ്’ എന്ന് സ്ത്രീ പറയുന്നു.
പശുവിനെ ശരിയായ രീതിയില്‍ കുളിപ്പിക്കുകയും തലയിണകള്‍ കൊണ്ട് സുഖപ്രദമായ ഒരു കിടക്ക ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മരിച്ച പരേതനായ ഭര്‍ത്താവ് ടോള്‍ ഖുത് ഉപയോഗിച്ചിരുന്ന തലയണയാണ് പശുവിന് നല്‍കിയത്. തന്റെ അമ്മയുടെ അവകാശവാദം താന്‍ വിശ്വസിക്കുന്നതായും പശു അവരുടെ വീട്ടില്‍ നിന്ന് അലഞ്ഞുതിരിയുന്നില്ലെന്ന് ജാഗ്രതയോടെ ഉറപ്പുവരുത്തിയതായും ഹാങ്ങിന്റെ മകന് പറഞ്ഞു.
പശുവിനെ വില്ക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതില്‍ നിന്നും സ്ത്രീ തന്റെ മക്കളെ വിലക്കിയിട്ടുണ്ട്. ഇതിനു പുറമെ, അവരുടെ ‘പിതാവിനെ പരിപാലിക്കുകയും’ വേണം എന്ന് ചട്ടം കെട്ടിയിട്ടുമുണ്ട്. പശു മരിക്കുന്നതുവരെ അവരുടെ ‘അച്ഛനെ’ പരിപാലിക്കാന്‍ ഹാംഗ് തന്റെ കുട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പശുക്കുട്ടി മരിക്കുമ്പോള്‍ ഒരു മനുഷ്യന്റെ അതേ ശവസംസ്കാരം നടത്തണം എന്നും നിഷ്ക്കര്‍ഷിച്ചു.
Discussion about this post