മൂന്നടി മാത്രം ഉയരമുള്ള ഗട്ടിപ്പള്ളി ശിവപാലിന് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചു. ചരിത്രം തിരുത്തി കുറിച്ചാണ് ഹൈദരബാദുകാരനായ ശിവപാല്‍ ലൈസന്‍സ് സ്വന്തമാക്കിയത്. തീരെ ഉയരക്കുറവുള്ള ‘ഡ്വാര്‍ഫിസം’ എന്ന ശരീരികാവസ്ഥയുള്ളയാളാണ് ശിവപാല്‍. ഇത് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരാള്‍ ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നത്. ലിംക ബുക്ക് ഓഫ് റെക്കോഡ്സിലേക്ക് ഈ നാല്‍പ്പത്തിരണ്ടുകാരന് നാമനിര്‍ദേശം കിട്ടിക്കഴിഞ്ഞു.
ഡ്രൈവിങ് പഠിക്കണമെന്ന ആഗ്രഹം മനസിലുദിച്ചപ്പോള്‍ തന്നെ അതിനുള്ള സാധ്യതയെക്കുറിച്ച് ശിവപാല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു. യു.എസ്. പൗരന്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ കണ്ട് അതനുസരിച്ച് കാറില്‍ ചില മാറ്റങ്ങള്‍ വരുത്തി. തന്റെ പൊക്കക്കുറവ് പരിഹരിക്കാന്‍ കഴിയുംവിധം കാര്‍ സീറ്റും മറ്റ് ഉപകരണങ്ങളും ഉയര്‍ത്തിസ്ഥാപിച്ചു. അങ്ങനെ മാറ്റംവരുത്തിയ കാറില്‍ സുഹൃത്തിന്റെ സഹായത്തോടെയാണ് ഡ്രൈവിങ് പഠിച്ചത്.
എന്നാല്‍, ലൈസന്‍സിനുവേണ്ട ഉയരനിബന്ധനകള്‍ ശിവപാലിനു വിനയായി. എങ്കിലും തോറ്റുകൊടുക്കാനും ശിവപാല്‍ തയ്യാറായില്ല. അധികൃതര്‍ക്ക് അപ്പീല്‍ നല്‍കി. അങ്ങനെ ലേണേഴ്സ് ടെസ്റ്റും ഡ്രൈവിങ് ടെസ്റ്റും പാസായി ലൈസന്‍സ് സ്വന്തമാക്കുകയായിരുന്നു. ശരീരിക വെല്ലുവിളികളുള്ളവര്‍ക്കായി അടുത്തകൊല്ലം ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് ശിവപാല്‍. തന്റെ ജില്ലയായ കരിംഗറില്‍ ബിരുദം നേടുന്ന ആദ്യ ദിവ്യാംഗനാണ് അദ്ദേഹം. ഹൈദരാബാദില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുകയാണ്. സീരിയലിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
Discussion about this post