വാക്കുകളില്‍ അല്ല, പ്രവര്‍ത്തനങ്ങളിലൂടെ ജനകീയ പോലീസ് ആയി വിശാല്‍ പട്ടേല്‍; യാത്രയയപ്പിന് കണ്ണീരോടെ സ്‌റ്റേഷനിലെത്തി നാട്ടുകാരും! വികാരനിര്‍ഭരം

Police Sub-inspector | Bignewslive

ജനകീയ പോലീസ് എന്നത് വാക്കുകളില്‍ അല്ല, പ്രവര്‍ത്തനങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയുമെന്ന് തെളിയിച്ച സബ് ഇന്‍സ്‌പെടക്ടര്‍ വിശാല്‍ പട്ടേലിന് പൊതുജനം നല്‍കിയ യാത്രയയപ്പ് ആണ് ഇന്ന് സൈബറിടത്ത് തരംഗമാകുന്നത്. പോലീസുകാര്‍ സ്ഥലം മാറി പോകുമ്പോള്‍ ആളുകളുടെ പ്രതികരണം വ്യത്യസ്ത രീതിയില്‍ ആയിരിക്കും.

എന്നാല്‍ വിശാല്‍ പട്ടേല്‍ വിടപറയുമ്പോള്‍ നാട്ടുകാര്‍ സ്റ്റേഷനിലേയ്ക്ക് ഒഴുകിയെത്തി, അതും നിറകണ്ണുകളോടെ. കെട്ടിപിടിച്ചും കരഞ്ഞും പൂക്കള്‍ വാരിവിതറിയുമാണ് വികാര നിര്‍ഭരമായ യാത്രയയപ്പ് ജനം നല്‍കിയത്. ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലെ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്നു വിശാല്‍ പട്ടേല്‍. വളരെക്കാലം അവിടെ സേവനമനുഷ്ഠിച്ച അദ്ദേഹം പ്രദേശത്തെ ജനങ്ങളുടെ പ്രിയങ്കരനായിരുന്നു.

കോവിഡ് കാലത്ത് അടക്കം മികച്ച പ്രകടനമാണ് അദേഹം കാഴ്ച വച്ചത്. ഏത് സമയത്തും ആര് വിളിച്ചാലും അവരുടെ ആവശ്യങ്ങള്‍ എല്ലാം വിശാല്‍ പട്ടേല്‍ ഉപേക്ഷ കൂടാതെ നടത്തി കൊടുക്കും. ഇതൊക്കെയാണ് അദ്ദേഹത്തെ നാട്ടില്‍ പ്രിയങ്കരനാക്കിയത്. പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരുപോലെയാണ് ഈ വിടപറച്ചിലില്‍ കണ്ണീര്‍ വാര്‍ക്കുന്നത്.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ആളുകള്‍ അദ്ദേഹത്തിന് മേല്‍ പൂക്കള്‍ വര്‍ഷിക്കുന്നതും, അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നതും വീഡിയോയില്‍ കാണാം. അദ്ദേഹം കണ്ണുനീര്‍ തുടയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Exit mobile version