ബംഗളൂരു: ബംഗളൂരുവില്‍ പുതുവത്സര ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ഹിന്ദു സംഘടനകള്‍. ആഘോഷ പരിപാടികള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്കി.
ഹിന്ദു ജനജാഗൃതി സമിതി കോര്‍ഡിനേറ്റര്‍ മോഹന്‍ ഗൗഡയാണ് ബംഗളൂരു പോലീസ് കമ്മീഷണര്‍ ടി സൂനില്‍ കുമാറിന് കത്ത് നല്‍കിയത്. ഇത്തരം ആഘോഷത്തില്‍ ക്രമാതീതമായ തോതില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പങ്കെടുക്കുന്നുണ്ടെന്നും ഇത് ഭാരതത്തിന്റെ മൂല്യം തകര്‍ക്കുമെന്നുമാണ് സംഘടനയുടെ വാദം.
Discussion about this post