കുഞ്ഞുങ്ങള്‍ ചത്തു; മറവ് ചെയ്യുന്നതിന് മുന്‍പ് ഓടിയെത്തി അമ്മ നായ, കുഴിയിലേയ്ക്ക് മണ്ണിട്ട് നായ, സങ്കട കാഴ്ച

Dog video | Bignewslive

ചത്തുപോയ കുഞ്ഞുങ്ങളെ ഒരു നോക്ക് കാണാന്‍ ഓടിയെത്തിയ അമ്മ നായയുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. നായ്കുട്ടികളെ മറവുചെയ്യാനെത്തുന്ന സന്നധ പ്രവര്‍ത്തകരാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നായയുടെ കുഞ്ഞുങ്ങളെല്ലാം ചത്തു.

നായ്ക്കുട്ടികളെ കണ്ടെത്തിയ ഒരു കൂട്ടം ആളുകളാണ് അവയെ മറവ് ചെയ്യാനായി കൊണ്ടുപോയത്. ഇത് വ്യക്തമായി തിരിച്ചറിഞ്ഞ് നായ അവര്‍ക്ക് മുന്നേ ഓടി തയ്യാറാക്കി വച്ചിരിക്കുന്ന കുഴിക്ക് അരികിലേയ്ക്ക് എത്തി. തുടര്‍ന്ന് കുഞ്ഞുങ്ങളെ കുഴിയിലേക്ക് വയ്ക്കുമ്പോള്‍ തന്നെ അതിന്റെ മുകളിലേക്ക് മണ്ണു നീക്കി ഇടുന്നതും വീഡിയോയില്‍ കാണാം. പ്രവര്‍ത്തകര്‍ നായയെ ആശ്വസിപ്പിക്കുന്നുമുണ്ട്.

Exit mobile version