അഹമ്മദാബാദ്: ഇടതൂര്‍ന്ന കരുത്തുള്ള മുടി ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടാവില്ല. ഇന്ന് ആണ് കുട്ടികളും നീളമുള്ള മുടി ഇഷ്ടപ്പെടുന്നു. ഏറ്റവും കൂടുതല്‍ നീളം കൂടിയ മുടിയുളള കൗമാരക്കാരി എന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് ഇന്ത്യക്കാരിയായ പെണ്‍കുട്ടിയാണ്.
ആറുവയസുള്ളപ്പോള്‍ താന്‍ മുടി മുറിച്ച് ആകെ വൃത്തികേടായി പിന്നീട് മുടില് കത്രിക വെച്ചിട്ടില്ല എന്നാണ് ഗുജറാത്തുകാരി നിലന്‍ഷി പട്ടേല്‍ പറയുന്നത്. 10 വര്‍ഷമായി മുടി വളര്‍ത്തുന്നു. 170.5 സെന്റിമീറ്ററാണ് നിലന്‍ഷിയുടെ മുടിയുടെ നീളം. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് നിലന്‍ഷി മുടി കഴുകുന്നത്. മുടി കഴുകാനും ചീകാനും അമ്മയാണ് നിലന്‍ഷിയെ സഹായിക്കുന്നത്. യാതൊരുബുദ്ധിമുട്ടും ഇന്നുവരെ മുടികൊണ്ട് തനിക്ക് ഉണ്ടായിട്ടില്ലെന്ന് നിലന്‍ഷി പറയുന്നു.
Discussion about this post