വിവാഹ പന്തലിന് തീപിടിക്കുമ്പോള്‍ സമീപത്ത് ഇരുന്ന് ഭക്ഷണം കഴിച്ചും ഭക്ഷണത്തെ കുറിച്ചുമുള്ള അതിഥികളുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. മഹാരാഷ്ട്രയില്‍, വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെയാണ് പന്തലിന്റെ ഒരു ഭാഗത്തു തീപിടിച്ചത്. താനെ ജില്ലയിലെ ഭിവണ്ടിയിലാണ് സംഭവം. പൊതുസ്ഥലത്തും മറ്റും തീപിടുത്തം ഉണ്ടായാല്‍ പരിഭ്രാന്തരായി ഓടുന്നവരും അത് അണയ്ക്കാന്‍ ശ്രമിക്കുന്നവരുമൊക്കെയാണല്ലോ പതിവു കാഴ്ച. ഈ കാഴ്ചയെ തിരുത്തി കുറിക്കുകയായിരുന്നു അതിഥികള്‍.
തീപിടുത്തത്തിനിടയിലും കൂളായിരുന്നു കഴിക്കുകയാണ് അതിഥികള്‍. അവര്‍ ഇടയ്ക്കിടെ തിരിഞ്ഞുനോക്കി തീപിടുത്തെപ്പറ്റി അഭിപ്രായം പറയുന്നുമുണ്ട്. വിവാഹാഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിത്തെറിച്ചാണ് പന്തലിലേക്കു പടര്‍ന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് ഇരുചക്രവാഹനങ്ങളും കസേരകളും അലങ്കാര വസ്തുക്കളും കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Wedding pandal catches fire. The guest is torn between checking it out and gobbling the delicious meal.#bhiwandi
pic.twitter.com/X2w28yKbRi— Musab Qazi (@musab1) November 29, 2021
നാല് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് വലിയ അപകടം ഒഴിവാക്കിയത്. ആര്‍ക്കും പരുക്കില്ല. ‘ഫുഡ്ഡി ഓഫ് ദി ഇയര്‍’ അവാര്‍ഡ് ഇവര്‍ക്കുള്ളതാണ്, പുറത്തെ തീയല്ല അകത്തെ വിശപ്പിന്റെ ‘തീ’യാണ് ഇവര്‍ക്ക് പ്രധാനം, ആത്മാര്‍ത്ഥതയുള്ള അതിഥികള്‍… എന്നിങ്ങനെയാണ് പലരുടെയും അഭിപ്രായ പ്രകടനങ്ങള്‍.