ന്യൂഡല്‍ഹി: സ്ത്രീകളെ ഭര്‍ത്താവ് തല്ലുന്നതു ന്യായീകരിക്കാവുന്നതാണോ എന്ന നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ചോദ്യത്തിന് അതേ എന്ന് ഉത്തരം നല്കി സ്ത്രീ വിഭാഗം. മലയാളി സ്ത്രീകളും ഈ വിഭാഗത്തില്‍ പെടുന്നുണ്ട്. 52 ശതമാനം മലയാളി സ്ത്രീകളാണ് ഭര്‍ത്താവ് തല്ലുന്നത് ശരിയെന്ന പക്ഷത്ത് നില്‍ക്കുന്നത്.
കുഞ്ഞുങ്ങളെ നോക്കാത്ത, വീട്ടുകാര്യങ്ങള്‍ ചെയ്യാത്ത, ഭര്‍ത്താവിന്റെ വീട്ടുകാരോടു ബഹുമാനമില്ലാതെ പെരുമാറുന്ന സ്ത്രീയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ പങ്കെടുത്ത മലയാളി സ്ത്രീകള്‍ പറയുന്നു. അതേസമയം സ്ത്രീകള്‍ ഭര്‍ത്താവിന്റെ മര്‍ദനത്തെ കൂടുതല്‍ അനുകൂലിക്കുന്നത് 3 സംസ്ഥാനങ്ങളിലാണ്. 75 ശതമാനത്തിലേറെയാണ് അനുകൂലിക്കുന്നത്.
ഹിമാചല്‍ പ്രദേശിലാണ് (14.8%) ഏറ്റവും കുറവു സ്ത്രീകള്‍ ഭര്‍ത്താവിന്റെ പീഡനത്തെ ന്യായീകരിക്കുന്നത്. ഇതേസമയം, ഭാര്യയെ തല്ലുന്നതിനെ അനുകൂലിക്കുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളെ അപേക്ഷിച്ച് കുറവാണെന്നും സര്‍വേയില്‍ വ്യക്തമാണ്.
കണക്കുകള്‍;
തെലങ്കാന (84%), ആന്ധ്രപ്രദേശ് (84%), കര്‍ണാടക (77%). 40 ശതമാനത്തിലേറെ സ്ത്രീകള്‍ അനുകൂലിക്കുന്ന മറ്റിടങ്ങള്‍: മണിപ്പൂര്‍ (66%), ജമ്മു കശ്മീര്‍ (49%), മഹാരാഷ്ട്ര (44%), ബംഗാള്‍ (42%).
Discussion about this post