ന്യൂഡല്‍ഹി: അധികാരമല്ല, ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളും പദ്ധതികളാലും സാധാരണക്കാരന്റെ ജീവിതം എങ്ങ
നെ മാറി, മാറിയ ജീവിതത്തിന്റെ അനുഭവം എന്താണ് എന്ന് അറിയുമ്പോള്‍ മനസ്സിന് സംതൃപ്തിയുണ്ടാകും. കൂടുതല്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇത് പ്രചോദനമാകും. അധികാരത്തില്‍ ഇരിക്കാനല്ല, ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആശയങ്ങളും കണ്ടുപിടുത്തങ്ങളും ഒരു രാജ്യത്തെ യുവത്വത്തെ അടയാളപ്പെടുത്തുന്നു. യുവജനതയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള മനസും എന്തും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസവും രാജ്യത്തെ ഏറെ മുന്നോട്ട് നയിക്കും. സ്റ്റാര്‍ട്ടപ്പുകളുടെ ഈ യുഗത്തില്‍ ഈ ഗുണങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.
‘വികസന മുന്നേറ്റത്തില്‍ ഇന്ത്യ ഒരു വഴിത്തിരിവിന്റെ മുന്നിലാണ്. നമ്മുടെ യുവാക്കള്‍ തൊഴിലന്വേഷകര്‍ എന്നതിനപ്പുറം തൊഴില്‍ ദാതാക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിലവില്‍ 70ല്‍ കൂടുതല്‍ യുണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്’- പ്രധാനമന്ത്രി പറഞ്ഞു. ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളെയാണ് യൂണികോണുകള്‍ എന്ന് വിളിക്കുന്നത്.