ബംഗളൂരു: ലോകത്തെ ഭീതിയിലാക്കിയ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ
ആശങ്ക പടർത്തുന്നതിനിടെ ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്കാണ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
ഇതോടെ ഇരുവരുടെയും സാമ്പിളുകള്‍ വിശദപരിശോധനയ്ക്കായി അയച്ചു. നിലവിൽ രണ്ടുപേരും ക്വാറന്റീനിൽ കഴിയുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
നവംബര്‍ ഒന്നിനും 26നും ഇടയില്‍ 94 പേരാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത്.
അതേസമയം, ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗളൂരു റൂറല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ ശ്രീനിവാസ് പറഞ്ഞു. സ്രവപരിശോധനഫലം വരാന്‍ 48 മണിക്കൂര്‍ എടുത്തേക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post