ചണ്ഡീഗഡ്: സര്‍ക്കാരിന് രണ്ട് വര്‍ഷം പലിശീലന കാലമായിരുന്നെന്നും 2019ല്‍ പ്രവര്‍ത്തനങ്ങളുടെ ഫലം കാണാമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ആകെ മൂന്നുവര്‍ഷമെ കിട്ടിയുള്ളൂ. പുതിയ സര്‍ക്കാരായതിനാല്‍ തന്നെ ആദ്യ രണ്ട് വര്‍ഷക്കാലം പരിശീലനമായിരുന്നു. ഇനി ഒരു വര്‍ഷം കൂടി ബാക്കിയുണ്ട്. അതിനര്‍ത്ഥം 50 ശതമാനം കാലാവധി ബാക്കിയുണ്ട് എന്ന് അര്‍ത്ഥം. ഫലം വരാനിക്കുന്നെന്നും മുഖ്യമന്ത്രി ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ഹരിയാനയില്‍ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ രണ്ട് വര്‍ഷത്തോളം ജാട്ട് സംവരണ പ്രക്ഷോഭത്തിന്റെ സമ്മര്‍ദ്ദത്തിലായിരുന്നു. കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കാനായതും തൊഴിലവസരങ്ങളുയര്‍ത്താനായതും ഖട്ടര്‍ നേട്ടമായി പറയുന്നു. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കര്‍ഷരുടെ വോട്ടാണ് നിര്‍ണായകമെന്നും ഖട്ടര്‍ കണക്കുകൂട്ടുന്നു.
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് വന്‍ തോല്‍വി നേരിടേണ്ടി വന്നുവെന്ന് താന്‍ കരുതുന്നില്ലെന്ന് ഖട്ടര്‍ വ്യക്തമാക്കി. വോട്ട് ശതമാനത്തില്‍ നേരിയ വ്യത്യാസം മാത്രമുള്ളൂവെന്നും ഖട്ടര്‍ ചൂണ്ടിക്കാണിച്ചു.