ബംഗളൂരു: കള്ളന്മാരെ പിടികൂടേണ്ട പോലീസിന്റെ തന്നെ മുതല്‍ അടിച്ച് മാറ്റി കള്ളന്മാര് സ്ഥലം വിട്ടു. ബംഗളൂരുവിലെ പോലീസ് കംപ്യൂട്ടര്‍ വിഭാഗം എഡിജിപി സഞ്ജയ് സഹായുടെ മൊബൈല്‍ ഫോണാണ് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ തട്ടിപ്പറിച്ച് പോയത്. എന്നാല്‍ ഇത് രണ്ടാം വട്ടമാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറുന്നത്.
എച്ച്എസ്ആര്‍ ലേഔട്ട് ഫോര്‍ത്ത് സ്റ്റേജിലെ വീടിനു മുന്നില്‍ നില്‍ക്കുന്നതിനിടെയായിരുന്നു രണ്ടു പേര് കവര്‍ച്ച നടത്തി രക്ഷപ്പെട്ടത്. നേരത്തെ ഫെബ്രുവരിയിലാണ് സമാന രീതിയില്‍ ഫോണ്‍ നഷ്ടമായിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് പിടിച്ചുപറി കേസുകളില്‍ നേരത്തെ പ്രതികളായവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.
Discussion about this post