സ്ത്രീധനത്തിനായി കരുതി വച്ച പണം പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ നല്കിയ വധുവാണ് ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാകുന്നത്. രാജസ്ഥാനിലാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബാര്‍മാര്‍ സ്വദേശിയായ കിഷോര്‍ സിങ് കനോഡിന്റെ മകള്‍ അഞ്ജലി കന്വറുടെ വിവാഹത്തിനായി 75 ലക്ഷം രൂപയാണ് കരുതി വെച്ചിരുന്നത്.
ഈ തുക പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് വേണ്ടി നല്കാന് പിതാവിനോട് തന്നെ വധു അഭ്യര്‍ത്ഥിക്കുകയായിരുന്നു. നവംബര്‍ 21 ന് നടന്ന വിവാഹച്ചടങ്ങില്‍ പ്രവീണ്‍ സിങ് ആണ് വരന്. വിവാഹത്തിന് മുന്‍പും ഇക്കാര്യം പിതാവിനോട് അഞ്ജലി പറഞ്ഞിരുന്നു. തുടര്‍ന്നാണ് 75 ലക്ഷം രൂപ ഹോസ്റ്റല്‍ നിര്‍മാണത്തിന് നല്‍കികൊണ്ട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സംഭാവന നല്കാന് തീരുമാനിച്ചത്.
#positivenews #barmer #girleducation pic.twitter.com/UPl9BqXKfE
— Tribhuwan Singh Rathore 🇮🇳 (@FortBarmer) November 24, 2021
അഞ്ജലിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച പിതാവ് പണം നല്‍കുകയും ചെയ്തു. സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനങ്ങളും ആത്മഹത്യകളും നടക്കുന്ന ഈ കാലത്ത് ഇത്തരത്തിലൊരു തീരുമാനം എടുത്ത അഞ്ജലിയെയും പിതാവിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തി.
Discussion about this post