ന്യൂഡല്‍ഹി : സിഖ് സമുദായക്കാരെ ഖാലിസ്ഥാനി തീവ്രവാദികളായി പരാമര്‍ശിച്ചതിന്റെ പേരില്‍ ബോളിവുഡ് നടി കങ്കണ റണൗട്ടിന് ഡല്‍ഹി നിയമസഭാ സമിതിയുടെ സമന്‍സ്. ഡിസംബര്‍ ആറിന് ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്ക് വെച്ച കുറിപ്പിന്റെ പേരിലാണ് നടപടി. സിഖുകാരെ ഖലിസ്ഥാനി ഭീകരര്‍ എന്ന് വിശേഷിപ്പിക്കുന്നത് സിഖ് സമുദായത്തിന് മുറിവേല്‍പ്പിക്കുന്നതും അപമാനം ഉണ്ടാക്കുന്നതുമാവാം എന്ന് നോട്ടീസില്‍ പറയുന്നുണ്ട്. സ്റ്റോറി അപകീര്‍ത്തികരവും കുറ്റകരവുമാണെന്ന് കാണിച്ച് നിരവധി പരാതികള്‍ ലഭിച്ചതായും നോട്ടീസ് ചൂണ്ടിക്കാട്ടുന്നു.
സിഖ് വിഭാഗക്കാരെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ പരാതിയില്‍ മുംബൈ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമൂഹമാധ്യമത്തില്‍ പങ്ക്‌വെച്ച പോസ്റ്റില്‍ കങ്കണ കര്‍ഷക സമരത്തെ ഖാലിസ്ഥാനി സമരമായി ചിത്രീകരിക്കുകയും സിഖുകാരെ ഭീകരവാദികളെന്ന് അധിക്ഷേപിക്കുകയും ചെയ്തതായാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
സിഖുകാര്‍ ഇന്ദിര ഗാന്ധിയുടെ ഷൂവിന് താഴെ ചവിട്ടിയരയ്ക്കപ്പെട്ടവരായിരുന്നുവെന്നാണ് കങ്കണ സ്റ്റോറിയില്‍ പരാമര്‍ശിച്ചത്.
Discussion about this post