റോഡുകള്‍ കത്രീന കൈഫിന്റ കവിളുപോലെയാക്കും; രാജസ്ഥാന്‍ മന്ത്രിയുടെ പ്രസ്ഥാവന വിവാദത്തില്‍

Rajasthan Minister | Bignewslive

ജയ്പൂര്‍: കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രാജസ്ഥാന്‍ മന്ത്രി രാജേന്ദ്രസിംഗ് ഗുധ വിവാദത്തില്‍. തന്റെ മണ്ഡലത്തിലെ റോഡുകള്‍ നടി കത്രീന കൈഫിന്റെ കവിളുകള്‍ പോലെയായിരിക്കുമെന്നാണ് ഗുധയുടെ പരാമര്‍ശം.

തന്റെ മണ്ഡലത്തിലെ പൊതുപരിപാടിയ്ക്കിടെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. ഗുധയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. രാജസ്ഥാനിലെ ഉദൈപുരാവതി മണ്ഡലത്തിലെ എം.എല്‍.എയാണ് ഗുധ. സച്ചിന്‍ പൈലറ്റിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ഗെലോട്ട് മന്ത്രിസഭ പുനസംഘടിപ്പിച്ചത്.

Exit mobile version