ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വീട് സ്മാരകമാക്കാനുള്ള സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതി. വീട് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടെന്നറിയിച്ച കോടതി മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വീടിന്റെ അവകാശം ജയലളിതയുടെ ബന്ധുക്കളായ ദീപക്കും ദീപക്കിനും നല്‍കാന്‍ ഉത്തരവിട്ടു.
പോയസ് ഗാര്‍ഡനിലെ വേദനിലയം ഏറ്റെടുക്കാനും സ്മാരകമാക്കി മാറ്റാനുമുള്ള മുന്‍ എഐഡിഎംകെ സര്‍ക്കാരിന്റെ നീക്കമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. ദീപയും ദീപക്കും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. ജയലളിതയ്ക്ക് വേണ്ടി രണ്ട് സ്മാരകങ്ങള്‍ നിര്‍മിക്കേണ്ട ആവശ്യമെന്താണെന്ന് കോടതി ചോദിച്ചു.
കുടുംബാംഗങ്ങളുടെ അനുമതി തേടാതെ ധൃതിപിടിച്ചാണ് വേദനിലയം ഏറ്റെടുക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.