വാജ്‌പേയിയുടെ ഓര്‍മ്മയ്ക്ക് 100 രൂപ നാണയം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

വാജ്പേയി തങ്ങളോടൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ മനസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നാണയം പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ ഓര്‍മ്മയ്ക്കായി കേന്ദ്രസര്‍ക്കാര്‍ 100 രൂപാ നാണയം പുറത്തിറക്കി. വാജ്പേയി തങ്ങളോടൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ മനസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നാണയം പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, എല്‍ കെ അദ്വാനി തുടങ്ങിയ ബിജെപി നേതാക്കളും അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ആളായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിരുന്നപ്പോളും വാജ്പേയ് ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

നാണയത്തില്‍ വാജ്പേയിയുടെ ചിത്രത്തോടൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലും പേര് ആലേഖനം ചെയ്തിട്ടുണ്ട്. 35 ഗ്രാം ഭാരമുള്ള നാണയത്തില്‍ വാജ്പേയി ജനിച്ച വര്‍ഷമായ 1924ഉം അന്തരിച്ച വര്‍ഷമായ 2018ഉം നല്‍കിയിട്ടുണ്ട്.

Exit mobile version