ന്യൂഡല്‍ഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി ഈസ്റ്റ് ഡല്‍ഹി എംപിയുമായ ഗൗതം ഗംഭീറിന് ഐഎസ് ഭീകരരുടെ വധഭീഷണി. ഐഎസ് കശ്മീരാണ് വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി ഇമെയിലിലാണ് വധഭീഷണിയെത്തിയത്. സംഭവത്തെത്തുടര്‍ന്ന് താരത്തിന്റെ രാജേന്ദ്ര നഗറിലെ വസതിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ഭീഷണിപ്പെടുത്തിയവരെ ഉടന്‍ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ ഡിസിപി ശ്വേത ചൗഹാന്‍ അറിയിച്ചു.
ഇന്ത്യക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഗംഭീര്‍ 2018ലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നത്. 2019ല്‍ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.