ന്യൂഡൽഹി: കോവിഡ് 19ന്റെ മാരകമായ മൂന്നാംതരംഗ സാധ്യതയെ തള്ളി വിദഗ്ധർ. ഇന്ത്യയിൽ ഡിസംബർ -ഫെബ്രുവരി കാലത്ത് കോവിഡ് കേസുകൾ വർധിച്ചാലും രണ്ടാം തരംഗത്തിലേതുപോലെ മരണനിരക്ക് കൂടുകയോ ആശുപത്രിയിലാകുന്നവരുടെ എണ്ണം കൂടുകയോ ചെയ്യാനിടയില്ല എന്നാണ് വിദഗ്ധരുടെ നിഗമനം,.
സോനേപത് അശോക വാഴ്‌സിറ്റിയിലെ ഭൗതിക ജീവശാസ്ത്ര വിഭാഗം പ്രഫ. ഗൗതം മേനോനാണ് തന്റെ പ്രവചനം മുന്നോട്ട് വെച്ചിരിക്കുന്നത്. നേരത്തെ, ഒക്‌ടോബർ – നവംബർ കാലത്ത് രാജ്യത്തെ കോവിഡ് വ്യാപനം കൂടുമെന്ന ശാസ്ത്രജ്ഞരുടെ പ്രവചനം തെറ്റിയിരുന്നു.
രാജ്യത്തെ ഉത്സവകാലം കണക്കിലെടുത്തായിരുന്നു ഇത്തരമൊരു കണക്കുകൂട്ടൽ. ദീപാവലിക്ക് ശേഷവും രാജ്യത്ത് കൊറോണ വൈറസ് കേസുകൾ കുറയുന്നതിനാൽ ഒരു വലിയ മൂന്നാം തരംഗം രാജ്യത്തെ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് നിരവധി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
രാജ്യത്ത് കഴിഞ്ഞദിവസം 7,579 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 543 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന രോഗികളുടെ എണ്ണമാണിത്. 236 മരണവും റിപ്പോർട്ട് ചെയ്തു.
Discussion about this post