വാരാണസി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസന പ്രവര്‍ത്തനങ്ങളെന്ന പേരില്‍ ആന്ധ്രാപ്രദേശിലെ അണക്കെട്ടിന്റെ ചിത്രം കാണിച്ച് പ്രചാരണവുമായി ബിജെപി നേതാക്കള്‍.
യുപിയിലെ ബുന്ദേല്‍ഖണ്ഡില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിച്ച ജലസേന പദ്ധതിയെന്ന് പറഞ്ഞാണ് അണക്കെട്ടിന്റെ ചിത്രം ബിജെപി നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
എന്നാല്‍, ആന്ധ്രയിലെ കൃഷ്ണനദിയിലുള്ള ശ്രീസൈലം അണക്കെട്ടാണ് ഉത്തര്‍പ്രദേശിലേതെന്ന് പറഞ്ഞ് സംഘ്പരിവാര്‍ അനുകൂലികളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ബിജെപി മുന്‍ എംപി ഹരി ഓം പാണ്ഡെ അടക്കമുള്ള പ്രമുഖ നേതാക്കളാണ് ചിത്രം തെറ്റായി ട്വീറ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എമാരായ ഡോ. അവദേശ് സിങ്, ബാംബ ലാല്‍ ദിവാകര്‍ എന്നിവരും ബിഹാറിലെ ബിജെപി എംഎല്‍എ അനില്‍കുമാറും ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പ്രമുഖരില്‍ ഉള്‍പ്പെടും.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സന്ദര്‍ശനത്തിലൂടെ ആരംഭിച്ച വികസന പ്രവൃത്തികളിലൂടെ ഒടുവില്‍ വരള്‍ച്ച ബാധിത പ്രദേശമായ ബുന്ദേല്‍ഖണ്ഡില്‍ ജലസേചനത്തിനുള്ള അവസരമൊരുങ്ങുന്നുവെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടത്.
രാഷ്ട്രീയ നേതാക്കന്മാര്‍ വ്യക്തിനേട്ടങ്ങള്‍ക്കായി സ്ഥിരം ഉപയോഗിച്ചുവരുന്ന ബുന്ദേല്‍ഖണ്ഡ് ഇപ്പോള്‍ മാറ്റത്തിന്റെ സമുദ്രത്തിനാണ് സാക്ഷിയാകുന്നതെന്ന് അവദേശ് സിങ് ആന്ധ്രയിലെ അണക്കെട്ടിന്റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റില്‍ കുറിച്ചു
എന്നാല്‍, അണക്കെട്ട് ആന്ധ്രയിലേതാണെന്നു വ്യക്തമായതോടെ പലരും
ട്വീറ്റ് പിന്‍വലിച്ചിരിക്കുകയാണ്.
Discussion about this post