ന്യൂഡല്‍ഹി : അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഇന്ത്യ. ഇരട്ട എന്‍ജിനുകളുള്ള അഡ്വാന്‍സ്ഡ് മീഡിയെ കോംപാക്ട് എയര്‍ക്രാഫ്റ്റിന്റെ(എഎംസിഎ) പ്രോട്ടോടൈപ്പുകളുടെ അന്തിമ രൂപരേഖ അടുത്ത വര്‍ഷമാദ്യം ക്യാബിനെറ്റ് സുരക്ഷാ സമിതിയുടെ (സിസിഎസ്) അംഗീകാരത്തിനായി അയയ്ക്കും.
പ്രതിരോധ,ധന മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചശേഷമാകും സിസിഎസിലേക്ക് അയയ്ക്കുകയെന്ന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അമേരിക്കന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. ചൈനയുടെ ചെങ്ഡു ജെ-20, റഷ്യയുടെ സുഖോയ്-57 എന്നിവയ്ക്കാണ് നിലവില്‍ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളോട് ഏകദേശം സാമ്യമുള്ള സാങ്കേതികവിദ്യയുള്ളത്.
എഎംസിഎയുടെ നിര്‍മാണപദ്ധതിക്ക് 15000 കോടി രൂപ ചിലവ് വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
നിലവില്‍ 30-32 ഫൈറ്റര്‍ സ്‌ക്വാഡ്രണുകള്‍ മാത്രം കൈവശമുള്ള വ്യോമസേനയ്ക്ക് പദ്ധതി നിര്‍ണായകമാണ്. 2018ലാണ് വ്യോമസേനയ്ക്ക് എഎംസിഎ നിര്‍മാണത്തിന് അനുമതി ലഭിച്ചത്.2025-26ല്‍ ആദ്യ പ്രോട്ടോടൈപ്പ് തയ്യാറാകുമെന്നും 2030ല്‍ നിര്‍മാണം ആരംഭിക്കാമെന്നുമാണ് കരുതുന്നത്.
Discussion about this post