മഹാത്മാ ഗാന്ധിയുടെ ജീവനെടുത്ത നാഥുറാം ഗോഡ്സെയെ രാജ്യം തൂക്കിലേറ്റിയ ദിനത്തില്‍, ചരമവാര്‍ഷികമായി ആചരിച്ച് ശിവസേനാ നേതാവും സംഘവും. സംഭവത്തില്‍ യുവജന വിഭാഗമായ യുവസേനയുടെ സംസ്ഥാന അധ്യക്ഷന്‍ എ. തിരുമുരുകന്‍ ദിനേശിനെതിരെ പോലീസ് കേസെടുത്തു.
തിരുപ്പൂര്‍ നല്ലൂര് പോലീസാണ് കേസെടുത്തത്. ഈ മാസം 15ന് നടന്ന സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗോഡ്സെയെ തൂക്കിലേറ്റിയ ദിനം രാക്കിപാളയത്തെ പാര്‍ട്ടി ഓഫിസില്‍ ഇയാളുടെ നേതൃത്വത്തില്‍ ചരമവാര്‍ഷികം ആചരിക്കുകയായിരുന്നു.
ഗോഡ്സെയുടെ ചിത്രം വച്ച് പുഷ്പാര്‍ച്ചനയും നടത്തി. പത്തോളം പേര് ഇതില്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. തീവ്രവികാരമുള്ള മുദ്രാവാക്യങ്ങളും ഇവര്‍ വിളിച്ചതായി പോലീസ് പറയുന്നു. സെഷന് 153, 505(1)(യ), 505(1)(ര), 505(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post