മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല, കൊല്ലപ്പെട്ട കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണം; മോഡിയോട് പ്രകാശ് രാജ്

Prakash Raj | Bignewslive

ന്യൂഡല്‍ഹി: മാപ്പുപറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും കാര്‍ഷിക ബില്ലിനെതിരെ നടന്ന സമരത്തിനിടെ ജീവന്‍ വെടിഞ്ഞ കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറാവണമെന്നും നടന്‍ പ്രകാശ് രാജ്.

ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 750 കര്‍ഷകര്‍ക്ക് തെലങ്കാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കെ.ടി. രാമറാവുവിന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രകാശ് രാജ് പ്രധാനമന്ത്രി മാപ്പുപറയുകയല്ല വേണ്ടതെന്ന് അഭിപ്രായപ്പെട്ടത്.

കൊല്ലപ്പെട്ട ഓരോ കര്‍ഷകര്‍ക്കും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും അവരുടെമേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും ചന്ദ്രശേഖര റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും രാമറാവുവിന്റെ ട്വീറ്റിലുണ്ട്.

Exit mobile version