വേറിട്ട രുചികള്‍ പരീക്ഷിക്കാനിഷ്ടപ്പെടുന്നവരാണ് അധികവും. വ്യത്യസ്ത ഭക്ഷണം കഴിയ്ക്കാനായി യാത്ര ചെയ്യുന്നവരുമുണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്മായ ഒരു ചാട്ടാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.
മണലിലിട്ട് തക്കാളി വേവിച്ച് ശേഷം കഴുകി തക്കാളി ചാട്ടുണ്ടാക്കുന്നു. ഈസ്റ്റ് ഡല്‍ഹിയിലാണ് ഈ വ്യത്യസ്ത ചാട്ടുണ്ടാക്കുന്നത്. ചാട്ടോര് ബ്രതേര്‍സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവം അറിഞ്ഞ് ഇതുകഴിക്കാന്‍ നിരവധി ആളുകളാണ് എത്തുന്നത്.
മണല്‍ ചൂടായ ശേഷം തക്കാളി ചൂടായ ചട്ടിയിലേക്കിട്ട് മിക്സ് ചെയ്യുന്നു. ശേഷം തക്കാളി വൃത്തിയാക്കുന്നതിനായി ബക്കറ്റിലിടുന്നു. ഇതോടെ മണ്ണ് തക്കാളിയിലില്ലെന്നുറപ്പാക്കി കഴിഞ്ഞ് അത് പാചകം ചെയ്ത് ആവശ്യമുള്ള മസാലകളും ഇടുന്നു.
Discussion about this post