ലഖ്നൗ : വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും നിയമങ്ങളെപ്പറ്റി കര്‍ഷകരെ ബോധ്യപ്പെടാത്താനായില്ലെന്നതില് ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“എല്ലാ തരത്തിലും കര്‍ഷകരുമായി സംവദിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ അവരെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്കായില്ല. ചിലപ്പോള്‍ ഞങ്ങളുടെ ഭാഗത്തെ പോരായ്മകള്‍ മൂലമായിരിക്കാം അത്.” ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ യോഗി പറഞ്ഞു.
നിയമങ്ങള്‍ പിന്‍വലിച്ചതിനെ ചരിത്രപരമായ തീരുമാനം എന്ന് വിശേഷിപ്പിച്ച യോഗി പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. ഗുരുനാനാക് ജയന്തിയില്‍ ജനാധിപത്യത്തിലെ ചരിത്രപരമായ പ്രവര്‍ത്തനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post