പഞ്ചാബ്: സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ സ്മരണയ്ക്കായി സ്മാരകം നിര്‍മ്മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സ്മാരകം എവിടെയാണ് നിര്‍മ്മിക്കേണ്ടതെന്ന് കര്‍ഷക സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല കര്‍ഷക സമരത്തിനിടെ മരിച്ച 700 ലധികം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ക്ക് ഒടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയത്. രാജ്യത്തോടും കര്‍ഷകരോടും ക്ഷമാപണം നടത്തിയ പ്രധാനമന്ത്രി ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരോട് വീടുകളിലേക്ക് മടങ്ങാനും അഭ്യര്‍ത്ഥിച്ചു.