ഹരിയാന: പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി പറഞ്ഞ് സമരം അവസാനിപ്പിക്കണമെന്ന് കര്‍ഷകരോട് ആവശ്യപ്പെട്ട് ഹരിയാന ആഭ്യന്തര മന്ത്രി. വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിച്ചതിന് പിറകെ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് ആണ് കര്‍ഷകരോട് ആവശ്യവുമായി രംഗത്തെത്തിയത്.
ഗുരുനാനാക്കിന്റെ പര്‍കാശ് ഉത്സവത്തോടനുബന്ധിച്ച് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചതിന് മുഴുവന്‍ കര്‍ഷക സംഘടനകളും അദ്ദേഹത്തിന് നന്ദി പറയണം. ഉടന്‍ തന്നെ ധര്‍ണ്ണകള്‍ അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങണം. സാധാരണ ജോലിയിലേക്ക് തിരികെ മടങ്ങണം-അനില്‍ വിജ് ട്വീറ്റ് ചെയ്തു.
प्रधानमंत्री नरेंद्र मोदी जी की गुरु नानक देव जी के प्रकाश उत्सव पर तीनों कृषि कानूनों को वापस लेने की घोषणा पर सभी किसान संगठनों को प्रधानमंत्री नरेंद्र मोदी जी का आभार प्रकट करना चाहिए और अपने धरने तुरंत उठाकर अपने अपने घरों को जाकर अपने नियमित कामों में लगना चाहिए ।
— ANIL VIJ MINISTER HARYANA (@anilvijminister) November 19, 2021
ഇന്ന് രാവിലെയാണ് വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുമെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും. കര്‍ഷകള്‍ ഭൂരിഭാഗവും ദരിദ്രരാണെന്നും അവരുടെ വേദന മനസ്സിലാക്കുന്നു.
കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഒരു വിഭാഗത്തെ ഇപ്പോഴും ഇത് ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും കര്‍ഷകരുമായി ഇപ്പോഴും ആശയവിനിമയം നടത്തികൊണ്ടിരിക്കുകയാണെന്നും മോഡി പ്രസംഗത്തില്‍ പറഞ്ഞു.
Discussion about this post