ഫോണിലെ ചിത്രങ്ങളും വീഡിയോകളും ഡിലീറ്റായതില് ആപ്പിളിനോട് സങ്കടം പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിമി ചക്രബര്‍ത്തി. ട്വിറ്ററിലൂടെയാണ് താരം കമ്പനിയോട് ദുഃഖം പറഞ്ഞത്. ‘കരയണോ പൊട്ടിക്കരയണോ..?’ എന്ന് മിമി ചോദിച്ചു. എംപിയുടെ ഫോണില്‍ നിന്ന് 7000 ചിത്രങ്ങളും 500 വിഡിയോകളുമാണ് നഷ്ടമായത്.
32കാരിയായ മിമി ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ചിത്രങ്ങള്‍ തിരികെ ലഭിക്കാന്‍ ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ലെന്നുമാണ് മിമി പറയുന്നത്. ഇനി എന്ത് ചെയ്യണമെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു. ആപ്പിളിനെയും ഐഫോണിനെയും ടാഗ് ചെയ്താണ് മിമി ട്വീറ്റ് ചെയ്തിരിക്കുന്നത്.
7000 pictures
500 videos
All got deleted from gallery i don’t know what to do cry or cry out loud.
PS: All methods to revive tried nd done didn’t help @Apple @iPhone_News
I feel disgusted @AppleSupport— Mimssi (@mimichakraborty) November 17, 2021
എന്നാല്‍, ഐ ഫോണിലെ ചിത്രങ്ങളും വീഡിയോകളും നഷ്ടപ്പെട്ടതിന്റെ നിരാശ പങ്കുവച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ എംപിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കോവിഡും മറ്റ് സാമ്പത്തിക പ്രതിസന്ധികളും സജീവമായി തുടരുന്ന സാഹചര്യത്തില്‍ ഇത്തരം നേരംമ്പോക്കുകളെ കുറിച്ച് ചര്‍ച്ച ചെയ്ത് സമയം കളയരുതെന്നും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കണമെന്നുമാണ് വലിയൊരു വിഭാഗം കുറ്റപ്പെടുത്തി രംഗത്തെത്തി.
Discussion about this post