ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനെതിരെ വാളെടുത്ത് രംഗത്ത്. ഈ മഹാസഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്നും ജനങ്ങള്‍ക്ക് വേണ്ടിയല്ല, അധികാരത്തിന് വേണ്ടിയാണ് സഖ്യമെന്നും മോഡി കുറ്റപ്പെടുത്തി.
വ്യക്തി താല്പര്യങ്ങള് മുന്‍നിറുത്തി മുന്നോട്ടുനീങ്ങുന്ന ഒരുകൂട്ടം പാര്‍ട്ടികളുടെ അവിശുദ്ധ കൂട്ടുക്കെട്ടാണ് ബിജെപിക്കെതിരെ രൂപം കൊള്ളുന്ന മഹാസഖ്യം. കോണ്‍ഗ്രസിന്റെ ആശയങ്ങളോടുള്ള എതിര്‍പ്പുകൊണ്ടുമാത്രം രൂപംകൊണ്ടു പാര്‍ട്ടികളാണ് മഹാസഖ്യത്തിന്റെ ഭാഗമായ ടിഡിപിയും ചില സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും. സഖ്യം ജനങ്ങള്‍ക്ക് വേണ്ടിയല്ല, മറിച്ച് അധികാരത്തിനും സ്വന്തം താല്പര്യങ്ങള്ക്കും വേണ്ടി മാത്രമാണെന്നും ഇതിലൂടെ വ്യക്തമായെന്നും മോഡി കുറ്റപ്പെടുത്തി.
എന്നാല്‍ മോഡിയുടെ പരാമര്‍ശം കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നതാണെങ്കിലും ബിജെപിക്ക് ഉള്ളില്‍ തന്നെ ഉയരുന്ന പുകച്ചില്‍ പ്രധാനമന്ത്രിക്ക് തലവേദന സൃഷ്ടിക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലെ കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മോഡിക്കും അമിത് ഷായ്ക്കുമെതിരെ പരോക്ഷ പരാമര്‍ശങ്ങളുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തിയത് വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Discussion about this post