ഹരിയാന: ശാസ്ത്രീയ അടിത്തറയുമില്ലെങ്കിലും ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഔഷധമൂല്യത്തില്‍ വിശ്വസിക്കുന്നവരുണ്ട്. അത്തരത്തില്‍ ചാണകത്തിന്റെ ഗുണമേന്മ വിവരിച്ച് ഒരു ഡോക്ടര്‍ രംഗത്തെത്തിയിരിക്കുകയാണ്. വിവരണം മാത്രമല്ല, ഒപ്പം ചാണകം കഴിയ്ക്കുകയും ചെയ്യുന്നുണ്ട്.
ഹരിയാനയില്‍ നിന്നുള്ള ഡോ. മനോജ് മിത്തലാണ് ചാണകം കഴിച്ചുകൊണ്ട് വിവരിക്കുന്നത്. ചാണകം കഴിച്ചുകൊണ്ടുള്ള വീഡിയോ ആണ് ഇയാള്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യം ഇയാള്‍ നിലത്ത് നിന്ന് ചാണകം എടുക്കുന്നു. പിന്നീട് ഇത് വായിലേക്ക് ഇടുന്നു. വളരെ ആസ്വദിച്ച് അത് കഴിക്കുന്നു.
Dr. Manoj Mittal MBBS MD's prescription. Via @ColdCigar pic.twitter.com/SW2oz5ao0v https://t.co/Gzww80KiSs
— Rofl Gandhi 2.0 🚜🏹 (@RoflGandhi_) November 16, 2021
ചാണകം കഴിക്കുന്നതും ഗോമൂത്രം കുടിക്കുന്നതും രോഗത്തെ അകറ്റി നിര്‍ത്തുമെന്നും സ്ത്രീകള്‍ ചാണകം കഴിച്ചാല്‍ സിസേറിയന് വേണ്ടി വരില്ലെന്നും സുഖപ്രസവം നടക്കുമെന്നും ഇയാള്‍ പറയുന്നു.
‘ചാണകം കഴിച്ചാല്‍ മനസ്സും ശരീരവും ശുദ്ധമാകും. ആത്മാവ് ശുദ്ധീകരിക്കും. നമ്മുടെ ശരീരത്തിനുള്ളില്‍ അത് പ്രവേശിച്ച് കഴിയുമ്പോള്‍ ശരീരം ശുദ്ധീകരിക്കും’. ഇയാള്‍ വീഡിയോയില്‍ പറയുന്നു.
കര്‍ണാല്‍ സ്വദേശിയാണ് ഇയാള്‍. എംബിബിഎസ്, എംഡി ബിരുദങ്ങളുള്ള ശിശുരോഗ വിദഗ്ധനെന്നാണ് ഇയാളുടെ ട്വിറ്റര്‍ പ്രൊഫൈലിലെ വിവരണം.
Discussion about this post