മുംബൈ: ആമസോണ്‍ വഴി കഞ്ചാവ് കടത്തല്‍. സംഭവത്തില്‍ കമ്പനിയോട് വിശദീകരണം തേടി. ആമസോണ്‍ എക്സിക്യൂട്ടീവുമാരെ ചോദ്യം ചെയ്യാന്‍ മധ്യപ്രദേശ് പോലീസ് വിളിപ്പിച്ചു.
നേരത്തെ, 20 കിലോ കഞ്ചാവുമായി രണ്ടുപേരെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചോദ്യം ചെയ്തതില്‍ നിന്നാണ് ആമസോണ്‍ ഇന്ത്യ വെബ്സൈറ്റ് വഴിയാണ് അന്തര്‍സംസ്ഥാന വില്‍പന നടത്തുന്നതെന്ന് തിരിച്ചറിഞ്ഞത്.
ഇത്തരത്തില്‍ ആയിരം കിലോയോളം കഞ്ചാവ് വിറ്റഴിച്ചതായി പോലീസ് പറഞ്ഞു. ഇതിന് 148,000 ഡോളര്‍ വില വരും. ഇതെങ്ങനെയാണ് നടക്കുന്നതെന്ന് വിശദീകരിക്കാന്‍ സമണ്‍സ് അയച്ച് ആമസോണ്‍ എക്സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് സംബന്ധിച്ച് കമ്പനി അന്വേഷണം ആരംഭിച്ചതായി ആമസോണ്‍ വക്താവ് പറഞ്ഞു. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒരു ഉല്‍പന്നവും ലിസ്റ്റ് ചെയ്യാനോ വില്‍ക്കാനോ അനുവദിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.