ചണ്ഡീഗഢ്: പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ്. കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് സോനു ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിയത്. മോഗയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സോനു ആണ് സഹോദരി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. അടുത്ത കൊല്ലം ആദ്യമാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം ഏത് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് മാളവിക മത്സരിക്കുന്നത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. സസ്പെന്‍സ് ആയി വെച്ചിരിക്കുകയാണ്. ഈയടുത്ത് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും സോനു കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതെല്ലാം താരം രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നുവെന്ന പ്രചരണമാണ് നടന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ദേശ് കാ മെന്റേഴ്സ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ കെജ്രിവാള് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ സഹോദരി രംഗത്തിറങ്ങുന്നുവെന്ന് സോനു പ്രഖ്യാപിച്ചതോടെ ആ പ്രചരണങ്ങള്‍ക്കും അവസാനമായി.
Discussion about this post