ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ രൂക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിന് വേണ്ടത് യോഗ്യതയുള്ള സര്‍ക്കാരിനേയാണ്, അല്ലാതെ യോഗി സര്‍ക്കാരിനെ അല്ലെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.
യോഗ്യ സര്‍ക്കാര്‍ ആണ് വേണ്ടത്, യോഗി സര്‍ക്കാര്‍ അല്ല. ലാപ്ടോപ്പ്, ഇന്റര്‍നെറ്റ് എന്നിവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്നവരെയാണ് ഉത്തര്‍പ്രദേശിന് ആവശ്യം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ലാപ്ടോപ്പ് ഉപയോഗിക്കാന്‍ അറിയില്ല. ഒരു മൊബൈല്‍ ഫോണ്‍ പോലും അദ്ദേഹത്തിന് ഉപയോഗിക്കാന്‍ അറിയില്ലെന്നാണ് താന്‍ കേട്ടറിഞ്ഞതെന്നും അഖിലേഷ് വ്യക്തമാക്കി.
നാടിന്റെ വികസനമല്ല മറിച്ച് നാശത്തിന്റെ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നത്. അവര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. അസംഖഢിനെ ആരെങ്കിലും അപമാനിക്കുന്നുണ്ടെങ്കില്‍ അത് ബിജെപിയാണ്. ബിജെപിക്കാര്‍ വ്യാപാരിയെ കൊലപ്പെടുത്തിയ രീതി ജില്ലയ്ക്ക് അപമാനമാണ്. മുഖ്യമന്ത്രിക്കെതിരേ കേസുകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം തന്നെ ഇടപെട്ട് അവ പിന്‍വലിച്ചുവെന്നും അഖിലേഷ് ആരോപിച്ചു.