ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. ഡല്‍ഹിയില്‍ അറസ്റ്റിലായ 83 പ്രതിഷേധക്കാര്‍ക്കാണ് സഹായം പ്രഖ്യാപിച്ചത്. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വെള്ളിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കാനുള്ള സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിക്കുകയാണെന്നും 2021 ജനുവരി 26 ന് ദേശീയ തലസ്ഥാനത്ത് ട്രാക്ടര്‍ റാലി നടത്തിയതിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത 83 പേര്‍ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തങ്ങള്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ഈ വര്‍ഷം ജനുവരി 26 ന്, ഡല്‍ഹി പോലീസും കര്‍ഷക നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി അനുവദിച്ചത്. എന്നാല്‍ ഒരു സംഘം ആള്ക്കാര് ചെങ്കോട്ടയിലെത്തുകയും തുടര്‍ന്ന് വലിയ രീതിയിലുള്ള സംഘര്‍ഷം ഉണ്ടാവുകയും ചെയ്യുകയായിരുന്നു. പല കര്‍ഷകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കര്‍ഷകര്‍ പ്രതിഷേധം നടത്തി വരികയാണ്.
Discussion about this post