തെരുവോരത്ത് മാംസം പരസ്യവില്‍പ്പന നടത്തരുത്; നിയന്ത്രണങ്ങളുമായി വഡോദര മുന്‍സിപ്പാലിറ്റി

അഹമ്മദാബാദ്: മത്സ്യവില്‍പ്പനയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗുജറാത്തിലെ വഡോദര മുന്‍സിപ്പാലിറ്റി. തെരുവോര കടകളില്‍ മാംസവിഭവങ്ങള്‍ പരസ്യമായി വില്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് വഡോദര മുന്‍സിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്. ഉത്തരവ് ലംഘിച്ച് വില്‍ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും നീക്കമുണ്ട്.

വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹിതേന്ദ്ര പട്ടേല്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വഴിയോര കടകളില്‍ വില്‍ക്കുന്ന മാംസവിഭവങ്ങള്‍ ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തി ശരിയായി മൂടിവെക്കണമെന്നാണ് പട്ടേലിന്റെ ഉത്തരവിലുള്ളത്. വഴിയിലൂടെ നടന്നു പോകുന്നവര്‍ മാംസഭക്ഷണം കാണുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

വഴിയോരങ്ങളിലെ സ്റ്റാളുകളിലും ഉന്തുവണ്ടികളിലുമുള്ള മാംസവിഭങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കണം. മുട്ട ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. പ്രധാന റോഡുകളില്‍ നിന്ന് മാറി വേണം ഇവയുടെ വില്‍പന നടത്താന്‍. അല്ലെങ്കില്‍ അത് ഗതാഗത കുരുക്കിന് കാരണമായേക്കുമെന്നൊക്കെയാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പറയുന്നത്.

Exit mobile version