ബംഗളൂരു: കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബസുകളില്‍ മൊബൈലില്‍ ഉച്ചത്തില്‍ പാട്ടും വീഡിയോയും വെക്കുന്നത് ഹൈക്കോടതി വിലക്കി.
ബസിനുള്ളില്‍ ശബ്ദ ശല്യമുണ്ടാവുന്നുവെന്ന് കാണിച്ച് നേരത്തെ ലഭിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മറ്റുയാത്രക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാവുന്ന വിധത്തില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുകളും വീഡിയോയും വെക്കുന്നത് നിയന്ത്രിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
മറ്റുള്ളവര്‍ക്ക് ശല്യമാവുന്ന വിധത്തില്‍ പാട്ട് വെക്കുന്നവരോട് സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കരുതെന്ന് ബസ് ജീവനക്കാര്‍ക്ക് ആവശ്യപ്പെടാമെന്നും നിര്‍ദേശം പാലിച്ചില്ലെങ്കിലും ജീവനക്കാര്‍ക്ക് യാത്രക്കാരനെ ബസില്‍ നിന്ന് ഇറക്കിവിടാമെന്നും ഹൈക്കോടതി പറഞ്ഞു.
Discussion about this post