പൊള്ളാച്ചി: 13കാരിയുമായി ഒളിച്ചോടി വിവാഹം ചെയ്തതിനു പിന്നാലെ 21കാരന് അറസ്റ്റില്‍. പൊള്ളാച്ചിയിലാണ് സംഭവം. യുവാവിനെ പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. പുറവിപാളയത്തില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് (21) അറസ്റ്റിലായത്.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കണ്ണനും പ്രണയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയേയും കൂട്ടി ഒളിച്ചോടുകയും, അംബ്രാംപാളയത്തിലെ ഒരു ഗണപതിക്ഷേത്രത്തില്വച്ച് വിവാഹിതരാകുകയുമായിരുന്നു.
മകളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.