പുലര്‍ച്ചെയുളള ബാങ്ക് വിളി ഉറക്കം കെടുത്തുന്നുവെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂര്‍. പുലര്‍ച്ചെയുളള ലൗഡ് സ്പീക്കറിലൂടെയുളള ശബ്ദം ജനങ്ങളുടെ ഉറക്കം കെടുത്തുന്നതാണെന്നും രക്ത സമ്മര്‍ദം കൂട്ടുമെന്നും പ്രഗ്യാസിങ് പറഞ്ഞു. ബാങ്ക് വിളി പുലര്‍ച്ചെ അഞ്ചുമണി മുതല്‍ എല്ലാവരുടേയും ഉറക്കം നഷ്ടപ്പെടുത്തുന്നു.
ഇത് സന്യാസിമാരുടെ സാധനയും തടസ്സപ്പെടുത്തുന്നുവെന്നും പ്രഗ്യാസിങ് ആരോപിക്കുന്നു. ജനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുകയാണ്. അവര്‍ മറ്റു മതസ്ഥരുടെ പ്രാര്‍ത്ഥനയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പുലര്‍ച്ചെ നാലുമണിക്ക് സന്യാസിമാര്‍ സാധന ആരംഭിക്കുന്നത്. അവരുടെ ആദ്യ ആരതിക്കുള്ള സമയവും അപ്പോഴാണ്. ആ സമയത്ത് ലൗഡ് സ്പീക്കറിലൂടെ ശബ്ദം വരുന്നത് സാധന നടത്തുന്നതിനെ തടസ്സപ്പെടുത്തും. മറ്റു മതസ്ഥരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നത് ഇസ്ലാമില്‍ അനുവദനീയമല്ല എന്നും പ്രാഗ്യാസിങ് ആരോപിക്കുന്നു. പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്.
Discussion about this post