അപ്രതീക്ഷിതമായി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ പാറക്കെട്ടില്‍ കുടുങ്ങി വധൂവരന്മാര്. പ്രീവെഡ്ഡിങ് ഷൂട്ടിനെത്തിയവരാണ് ജലനിരപ്പ് ഉയര്‍ന്നതോടെ പാറക്കെട്ടില്‍ കുടുങ്ങിയത്. ഇവരെ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷിച്ചത്.
രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ നവംബര്‍ ഒന്‍പതിനാണ് സംഭവം നടന്നത്.
വധൂവരന്മാരായ ആശിഷ് ഗുപ്തയും ശിഖയും ഇവരുടെ സുഹൃത്തുക്കളായ ഹിമാന്‍ഷുവിനും മിലാനും ഫോട്ടോഗ്രഫര്‍ക്കും ഒപ്പമാണ് ചുലിയ വെള്ളച്ചാട്ടത്തിനു സമീപം ഫോട്ടോഷൂട്ടിന് എത്തിയത്.
എന്നാല്‍ ഇതിനിടെ റാണ പ്രതാപ് സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. ഇതോടെ വെള്ളച്ചാട്ടം ശക്തിയാര്‍ജ്ജിക്കുകയും പ്രദേശത്തെ ജലനിരപ്പ് അതിവേഗം ഉയരുകയും ചെയ്തു.
ഫോട്ടോഗ്രഫര്‍ ഒഴികെ മറ്റാര്‍ക്കും സുരക്ഷിത സ്ഥാനത്തേക്ക് മാറാനായില്ല. ഫോട്ടോഗ്രഫര്‍ അറിയിച്ചതിനെത്തുടര്‍ന്നു പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. തുടര്‍ന്നു മൂന്നു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ നാലു പേരെയും സുരക്ഷിത സ്ഥാനത്തക്ക് മാറ്റി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫോട്ടോഗ്രഫറുടെ ക്യാമറ വെള്ളത്തില്‍ ഒലിച്ചു പോയതായും റിപ്പോര്‍ട്ടുണ്ട്.
Discussion about this post