ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ തള്ളിക്കളഞ്ഞ് വിവാദ പരാമർശവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. പ്രധാനമന്ത്രിയായി നരേന്ദ്രമോഡി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കങ്കണയുടെ പരാമർശം.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്.
‘1947 ൽ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല. രാജ്യം യഥാർഥത്തിൽ സ്വതന്ത്രമായത് 2014ലാണ്’- കങ്കണ പറഞ്ഞു.
By calling freedom of 1947 as BHEEKH, Kangana Ranaut has insulted not just the whole nation but also martyrdom of countless Indians
These words from an artist who played Manikarnika are shocking!
I wonder if there is any cure/medicine for her stupid blabbering@ANI @TimesNow pic.twitter.com/W5L7ihzz3m— Manjinder Singh Sirsa (@mssirsa) November 11, 2021
അതേസമയം, ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾക്ക് എതിരെ രൂക്ഷ വിമർശനം ഉയരുകയാണ്.
ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാടി സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചവരെ അപമാനിക്കുന്ന പരാമർശമാണ് കങ്കണയുടേതെന്നും നടി മാപ്പു പറയണമെന്നും സോഷ്യൽമീഡിയ ആവശ്യപ്പെടുന്നു.