ന്യൂഡല്‍ഹി: ദേശീയ ഗുസ്തി താരം നിഷ ദഹിയ കൊല്ലപ്പെട്ടിട്ടില്ല. താന്‍ സുരക്ഷിതമായിരിക്കുന്നെന്ന് നിഷ വീഡിയോയിലെത്തി പറഞ്ഞു. നിഷ ദഹിയയും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നായിരുന്നു വാര്‍ത്തകള്‍.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചാണ് താരം വ്യാജ വാര്‍ത്തക്കെതിരേ പ്രതികരിച്ചത്. ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്കിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത്
നേരത്തെ നിഷ ദഹിയയും സഹോദരന് സൂരജും ഹരിയാനയിലെ സോനാപതിലെ ഹലാല്‍പുരിലുള്ള സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ വെച്ച് കൊല്ലപ്പെട്ടെന്നാണ്
വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
വെള്ളിയാഴ്ച സെബിയയിലെ ബെല്‍ഗ്രേഡ് അണ്ടര്‍ 23 ചാമ്പ്യന്‍ ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ നിഷയെ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചിരുന്നു. അണ്ടര്‍ 23 ലോക ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോഗ്രാം വിഭാഗത്തിലാണ് നിഷ ദഹിയ വെങ്കലം സ്വന്തമാക്കിയത്.
Discussion about this post