സായ്പുങ്: മേഘാലയ അപകടഖനിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുരുകന്‍ എന്ന ധീര മലയാളി സൈനികനും എന്ന റിപ്പോര്‍ട്ടാണ് ഇന്ന് കേരളീയരുടെ അഭിമാനം. ഏത് സാഹസിക പ്രവര്‍ത്തികള്‍ക്കും മുന്‍പന്തിയില്‍ നില്‍ക്കുന്ന മുരുകന്‍ ഇന്് ദേശീയ ദുരന്ത പ്രതികരണ സേനയിലാണ്. ഏപ്പോഴും ഒരു ചുവടു മുന്‍പില്‍ നില്‍ക്കാനാണ് മുരുകന്‍ ആഗ്രഹിക്കുന്നത്. അതാണ് നാളിത്രയും മുരുകന്‍ ശീലിച്ച് വന്നിട്ടുള്ളതും.
അപകടസ്ഥലത്തേക്കു പുറപ്പെടാന്‍ തയാറുള്ളവര്‍ ഉണ്ടോയെന്ന് ചോദിച്ചാല്‍ മറുപടിയില്ല, ആദ്യവരിയില്‍ വന്ന് നില്‍ക്കുനനത് മുരുകന്‍ ആിരിക്കും. ആദ്യം ഇറങ്ങി മുങ്ങിത്തപ്പാന്‍ ധൈര്യമുള്ളവരുണ്ടോയെന്നു ചോദിച്ചാലും ഉത്തരം നല്‍കാന്‍ പി മുരുകന്‍ എന്ന ധീര മലയാളിയുണ്ട്. അതാണ് ഏവരുടെയും അഭിമാനം. കേരളവും തമിഴ്‌നാടും ചേരുന്ന മാര്‍ത്താണ്ഡമാണു മുരുകന്റെ സ്വദേശം. ഭാര്യ നെടുമങ്ങാടുകാരി ഷൈലജ. ഖനിയില്‍ അപകടമുണ്ടായി മണിക്കൂറുകള്‍ക്കകം എന്‍ഡിആര്‍എഫ് സ്ഥലത്തെത്തിയപ്പോള്‍ ആദ്യം മുങ്ങാനിറങ്ങിയതു മുരുകനാണ്.
പ്രധാന തുരങ്കത്തിലെ മരവിപ്പിക്കുന്ന തണുപ്പില്‍ 40 അടി ആഴത്തില്‍ വരെ മുങ്ങി. പെയിന്റ് കൊണ്ടു ജലനിരപ്പ് അടയാളപ്പെടുത്തി. വെള്ളം 70 അടി ഉയര്‍ന്നിരിക്കുന്നുവെന്നു കണക്കാക്കി. തന്റെ ഏറ്റവും ധീരനായ നീന്തല്‍വിദഗ്ധന്‍ എന്നാണ് സേനാ അസിസ്റ്റന്റ് കമാന്‍ഡന്റ് സന്തോഷ് കുമാര്‍ സിങ് മുരുകനെ പരിചയപ്പെടുത്തിയത്. മുരുകന്‍ ആഴത്തിലേക്കു മുങ്ങുമ്പോള്‍ രക്ഷാബന്ധമായ കയര്‍ 40 അടിയിലേറെ താഴ്ത്തിക്കൊടുക്കരുതെന്നാണു കര്‍ശന നിര്‍ദേശം.