ചെന്നൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സഹമന്ത്രിമാരും മഴക്കെടുതിയില്‍ നേരിട്ടിറങ്ങി ദുരിതം നേരില്‍ കണ്ട് പ്രവര്‍ത്തിക്കുകയാണ്. മഴക്കെടുതി നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സ്റ്റാലിനും സംഘവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്ത് രംഗത്ത് സജീവമായി നില്‍ക്കുകയാണ്.
ആദ്യഘട്ടത്തില്‍ ചെന്നൈ ഹാര്‍ബര്‍ അസംബ്ലി നിയോജക മണ്ഡലത്തിന് കീഴിലുള്ള കല്യാണപുരത്ത് മഴക്കെടുതിയില്‍ നാശം വിതച്ച പ്രദേശങ്ങള്‍ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് അദ്ദേഹം പൊതുജനങ്ങളെ കാണുകയും അവരുടെ പരാതികള്‍ സമയമെടുത്ത് കേള്‍ക്കുകയും ചെയ്തു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അരിയും പാലും പുതപ്പും ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളും അദ്ദേഹം വിതരണവും ചെയ്തിരുന്നു.
സര്‍വതും നഷ്ടപ്പെട്ടു നില്‍ക്കുന്ന ജനങ്ങള്‍ക്ക് താങ്ങാവുകയാണ് എംകെ സ്റ്റാലിന്‍. വേളാച്ചേരി, പുരുഷവാക്കം, സൈദാപ്പേട്ട്, വില്ലിവാക്കം മേഖലകളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. തുടര്‍ന്നു മെഡിക്കല്‍ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ആര്‍കെ നഗര്‍, പെരമ്പൂര്‍ മേഖലകളും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രിമാരായ കെ.എന്‍.നെഹ്‌റു, പി.കെ.ശേഖര്‍ ബാബു തുടങ്ങിയവരും സ്റ്റാലിനൊപ്പമുണ്ടായിരുന്നു. ഇതിനിടയില്‍ കണ്ട നവദമ്പതികളെയും അദ്ദേഹം ആശീര്‍വദിച്ചു