ചെന്നൈ : കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ സ്വിമ്മിംഗ് പൂളായെന്ന് ട്വീറ്റ് ചെയ്ത തമിഴ്നാട്ടിലെ ബിജെപി നേതാവിന് ട്രോള്‍ മഴ. കാരണം വേറൊന്നുമല്ല ചെന്നൈക്ക് പകരം ഗുജറാത്തിലെ ചിത്രമാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
#விடியல்_ஆட்சி யில்
ஒரே நாள் மழையில்
நீச்சல்குளம் ஆன
சென்னை #ChennaiRain pic.twitter.com/qR0rbtg4IE— S.R.SEKHAR 🇮🇳 (@SRSekharBJP) November 7, 2021
തമിഴ്നാട് ബിജെപി ട്രഷറര്‍ എസ്ആര്‍ ശേഖറിന്റേതാണ് ട്വീറ്റ്. ഡിഎംകെ ഭരണത്തിന് കീഴില്‍ ഒറ്റ ദിവസം കൊണ്ട് ചെന്നൈ നീന്തല്‍ക്കുളമായി മാറി എന്നായിരുന്നു ശേഖറിന്റെ പോസ്റ്റ്. ഒപ്പം വെള്ളം പൊങ്ങിയ ഒരു തെരുവിന്റെ ചിത്രവും ട്വീറ്റിനൊപ്പം ഇദ്ദേഹം ചേര്‍ത്തിരുന്നു. ഇതോടെയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്തെത്തിയത്.
@SRSekharBJP எப்ப பாரு பொய் செய்தியை பரப்ப வேண்டியது. சோறு தானே சாப்பிடுறீங்க ? இதுவே வேலையா ? @chennaipolice_ @tnpoliceoffl this guy is a habitual offender of spreading false news in social media. He his a liar and tries to create tension in society at difficult times. https://t.co/ZeUDUDxx5Y pic.twitter.com/cGkqu0ZUB8
— மகிழ் (@Magizh_) November 8, 2021
What happiness do you get, peddling lies and shaming your own state and it’s ppl? And you expect us to vote for you?!? https://t.co/MRX3IZm5WM
— mac (@dr_madras) November 8, 2021
ചിത്രം 2017ലെ ഗുജറാത്ത് പ്രളയത്തിലേതാണെന്ന് ചൂണ്ടിക്കാണിച്ച അവര്‍ ശേഖര്‍ വ്യാജവാര്‍ത്ത പ്രകടിപ്പിക്കുകയാണെന്നും ഇങ്ങനെയാണെങ്കില്‍ എങ്ങനെ വോട്ട് കിട്ടാനാണെന്നുമൊക്കെ ചോദിച്ച് കമന്റ് ബോക്സ് കയ്യടക്കി. കൂടുതല്‍ വ്യക്തതയ്ക്കായി ഗുജറാത്ത് പ്രളത്തിന്റെ വാര്‍ത്തകളുടെ ലിങ്ക് അടക്കം പലരും പങ്ക് വെച്ചിട്ടുണ്ട്.
Discussion about this post