അബുദാബി : അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ചീഫ് ക്യൂറേറ്ററെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി മോഹന്‍ സിങ്ങ്(45) ആണ് മരിച്ചത്.
അഫ്ഗാന്-ന്യൂസിലന്‍ഡ് മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് മോഹന്‍ സിങ്ങിനെ മുറിയില്‍ കണ്ടെത്തുന്നത്. ഞായറാഴ്ച രാവിലെ സ്റ്റേഡിയത്തിലെത്തി പിച്ച് പരിശോധിച്ച ശേഷം മുറിയിലേക്ക് പോയ മോഹന്‍ പിന്നീട് തിരിച്ചെത്താഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ച് ചെന്ന ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു
മുന്‍പ് പഞ്ചാബിലെ മൊഹാലി സ്റ്റേഡിയത്തിലെ ക്യൂറേറ്ററായി സേവനമനുഷ്ഠിച്ച മോഹന്‍ 2004ലാണ് യുഎഇയിലെത്തിയത്.കഴിഞ്ഞ 15 വര്‍ഷം അബുദാബി ക്രിക്കറ്റ് അസോസിയേഷന് കീഴിലായിരുന്നു പ്രവര്‍ത്തനം. മോഹന്‍ കുറച്ചുനാളായി മാനസികപിരിമുറുക്കത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആത്മഹത്യയുടെ യഥാര്‍ഥ കാരണം വ്യക്തമല്ല.
Discussion about this post