ചെന്നൈ: രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയക്കണമെന്ന പ്രസ്താവന ആവര്‍ത്തിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്. തന്റെ നിര്‍ദേശത്തെ ഒരു കക്ഷിയും എതിര്‍ത്തിട്ടില്ലെന്നും ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്‍ കെല്‍പ്പുള്ള നേതാവാണു രാഹുലെന്നും സ്റ്റാലിന് പറഞ്ഞു.
‘രാഹുലിനെ അല്ലാതെ ആരെയാണ് പ്രധാനമന്ത്രിയാക്കേണ്ടത്’ എന്നും ചില പ്രതിപക്ഷ കക്ഷികള്‍ക്കു കോണ്‍ഗ്രസുമായി ചില പ്രാദേശിക പ്രശ്നങ്ങളുണ്ട്. അവ പരിഹരിച്ചാല്‍ എല്ലാ കക്ഷികളും രാഹുലിനെ പിന്താങ്ങുമെന്നും സ്റ്റാലിന് അഭിപ്രായപ്പെട്ടു. നരേന്ദ്ര മോഡി സാഡിസ്റ്റാണെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്നും,മോഡിയെന്ന വ്യക്തിയെയല്ല, പ്രധാനമന്ത്രിയായ മോഡിയെക്കുറിച്ചുള്ള അഭിപ്രായമാണിത് സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധിപേര്‍ രംഗത്ത് വന്നിരുന്നു.
Discussion about this post