മുംബൈ : മുംബൈ സബര്‍ബന്‍ കാണ്ഡീവാലിയില്‍ പതിനഞ്ച് നിലക്കെട്ടിടത്തിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. മഥുരദാസ് റോഡിലെ ‘ഹന്‍സ ഹെറിറ്റേജ് ‘ എന്ന കെട്ടിടത്തിന്റെ പതിനാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് ഏഴ് പേരെ രക്ഷപെടുത്തിയിട്ടുണ്ട്.
Maharashtra | Seven people were stranded in a flat of the building (in Kandavi area of Mumbai). The fire has been doused & the cooling process is underway, a fire officer says
As per authorities, two people have died in the incident. pic.twitter.com/I2spmq4mOM
— ANI (@ANI) November 6, 2021
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റവരാണ് മരിച്ച രണ്ട് പേരും. ഇവരെ പരിക്കേറ്റ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസും അഗ്നിശമന വാഹനങ്ങളും എത്തി ഒരു മണിക്കൂറിന് ശേഷമാണ് തീയണച്ചത്. എവിടെ നിന്നാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല.